Subscribe And Get Updates About 'PAYYANUR COLLEGE' Everyday

Subscribe using your email address and get blog updates via email

25.10.09

'ചന്ദ്രേട്ടന്‍' ചായപൂഡിയ









ചായ തന്നെ നിരവധി തരത്തിലുണ്ട്. ഓപ്പണ്‍ ചായ, വിത്തൌട്ട് ചായ എന്നൊക്കെ പറഞ്ഞാല്‍ മധുരത്തിന്റെ വ്യത്യാസമാണ്. പിന്നെ പൊടികട്ടന്‍ , പൊടി ചായ, അടിക്കാത്ത ചായ, മീഡിയം വെള്ളം കുറവ് ചായ. മീഡിയം ചായ, മീഡിയം വെള്ളം കുറവ് അടിക്കാത്ത ചായ,
വെള്ളം കുറവ് ചായ അങ്ങനെ നിരവധി. അതിലും രസം വിരലിട്ട ചായയും വിരലിടാത്ത ചായയും ആണ്.


പയ്യനുര്‍ കോളേജില്‍ പഠിക്കുന്നവര്‍ക്ക്‌ ചിലപ്പോ പ്രിന്സിപാളിനേ അറിയില്ലായിരിക്കും... പക്ഷേ ചന്ദ്രേട്ടന്‍ ചായ കട അറിയാത്തവര്‍ അപൂര്‍വമാണ്

17.10.09

നെല്ലിമരചുവട്ടില്‍ ....


നീ പൂത്തതും കായുതിര്‍ത്തതും
ഇലപൊഴിഞ്ഞൊരു ഫെബ്രുവരിയില്‍
തലതാഴ്ത്തി നിന്നു യാത്ര മൊഴിഞ്ഞതും
തരളമെന്‍ പ്രണയ മര്‍മ്മരങ്ങള്‍ക്ക്
തണലായ് നിന്നതും…

നിന്റെ ചോട്ടിലിരുന്നു
പറയാതെയും പറഞ്ഞും പോയ
പ്രണയങ്ങളെത്ര

-അരുണ്‍ ചുള്ളിക്കല്‍


15.10.09

LONELY CLASS ROOM..

ആദ്യമേ നീ നല്‍കിയ ഉറക്കങ്ങള്‍ക്ക് നന്ദി..//

13.10.09

ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ....COMRADE CHEGUVERA

ഒക്ടോബര്‍ 9ചെഗുവേര ദിനത്തില്‍ പയ്യനുര്‍ കോളേജില്‍ SFI നടത്തിയ പ്രകടനം
ചെഗുവേര:ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.
ഭൂമിയുടെ നെറുകയില്‍ കാലുറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരിമാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിന്നും ജനാധിപത്യഅവകാശങള്‍ക്കും വേണ്ടി പോരാടുന്ന,സാമ്രാജിത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്‍ക്കും , അധിവേശ ശക്തികല്‍ക്കുമെതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതക്ക് എന്നും എന്നും ആവേശം പകരുന്നതാണ്..ഒക്ടോബര്‍ 9 ചെഗുവേര ദിനം...

12.10.09

കോളേജ് ക്യാന്‍റീന്‍


സ്മരണകളുമായി ക്യാന്‍റീന്‍ വിടചൊല്ലുന്നു..... തലമുറകളുടെ പ്രണയസല്ലാപങ്ങള്ക്കും സൗഹൃദ സംഭാഷണങ്ങള്ക്കും .

11.10.09

NEW FUNNY VIDEOS OUT :MUSCLE+MIMICRY PERFOMANCE BY JANOOD-PAYYANUR COLLEGE


Payyanur college's Muscle star and Mimicry Star(that what he calling himself) performing some of his numbers..funnny video please watch it..
For more payyanur college video Click here

6.10.09

വിടപറയാന്‍ നേരമായി......കാമ്പസിലെ എന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക് !!



ആദ്യമായി ആ പടവുകള്‍ കയറിയത് ഞാനോര്‍ക്കുകയാണ്.
അകലങ്ങളില്‍ നിന്നു വന്ന് അറിയാത്ത നമ്മള്‍
ഒരു കൂട്ടില്‍ ഒന്നിക്കുകയായിരുന്നു.
അണയാത്ത സുഹൃദ്ബന്ധങ്ങള്‍ നേടി.
പഠനവും, സൗഹ്രുദവും, പ്രണയവും, കളിചിരിയുമൊക്കെയായി നാള്‍വഴികള്‍ കടന്നുപോയി.
ഹൃദയത്തില്‍ വിടരുന്ന സ്വപ്‌നങ്ങളുമായി ഞാന്‍ സഞ്ചരിച്ചു.
അന്തരംഗങ്ങളില്‍ പ്രെത്യാശയുടെ ദീപം മാത്രം തെളിഞ്ഞുനിന്നു.
പരിഭവവും പരാതികളും ഇല്ലാത്ത കലാലയ ജീവിതം
പക്ഷേ കാലം അതിനെ അണച്ചു.
ഇപ്പോള്‍ ഓരോന്നും തമാശകളായി, ഓര്‍മ്മകളായി
ആ ചുവരുകള്‍ എനിക്ക് സ്വന്തമായിരുന്നു.
പക്ഷേ അന്യമാകാന്‍ സമയമായി.
വിടപറയാന്‍ നേരമായി.
കാലം നല്‍കിയ സൌഹൃദങ്ങള്‍
മഞ്ഞുതുള്ളിപോലെ നെഞ്ചോട് അടക്കിപിടിച്ച്
കലാലയമെന്ന നഷ്ടസ്വപ്‌നത്തിന്‍റെ ബാക്കിപത്രമായി
ഇനി ഞാന്‍ ഇവിടെ
.....കാമ്പസിലെഎന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക് മുന്നില്‍ ഇ ഫോട്ടോ ഞാന്‍ സമര്‍പ്പിക്കട്ടെ.....

4.10.09

"Don't cry because it's over. Smile because it happened"കാമ്പസിലെ എന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക്...

കലാലയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മകളില്‍ സ്വയം മുഴുകി പോകാത്തവരില്ല. സന്തോഷവും സങ്കടവും കുറുമ്പും അങ്ങനെയങ്ങനെ ഒത്തിരിയേറെ വികാരങ്ങള്‍ കലര്‍ന്ന എത്രയെത്ര ഓര്‍മകളാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുക. ആ ദിവസങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്ന നിരാശ വേറെയും. കാമ്പസിലെ എന്‍റെ എണ്ണപ്പെട്ട നാളുകള്‍ക്ക് മുന്നില്‍ ഇ ഫോട്ടോ ഞാന്‍ സമര്‍പ്പിക്കട്ടെ....

2.10.09

On the way to Auditorium..

PHOTO BY :AFZAL