നിശ്ശബ്ദത സംവേദിക്കുന്നു. വാക്കുകള്‍ ഒരുപാടുള്ളപ്പോള്‍ ഏത് പുറത്തെടുക്കണം എന്ന ആലോചനയില്‍ മൌനം നിര്‍ബ്ബന്ധിതമായി വന്ന് ചേരുന്നു. പുസ്തകങ്ങളുടെ മനസ്സും മനുഷ്യന്റെ മനസ്സും ഒത്തുചേരുന്നിടത്ത് വാക്കുകള്‍ അപ്രസക്തമാവുന്നു.വായിക്കപ്പെട്ടു തിരിച്ചെത്തുന്നവയില്‍ നിന്ന് വാക്കുകള്‍ മാത്രം അടുക്കിവെച്ച എല്ലായിടത്തും നിശബ്ദത.മുറുക്കി അടയ്ക്കപ്പേട്ട മദ്യക്കുപ്പിക്കുള്ളിലേ മൌനം പോലെ.മൌനമാണ് ഏറ്റവും വലിയ വാചാലത,ആയിരം വാക്കുകള്‍ കൊണ്ട് പറയാനാവാത്തത് ഒരൊറ്റ നിമിഷത്തെ മൌനം കൊണ്ട് പറയാം, പറഞ്ഞിട്ടുണ്ട്,തുളുബിത്തെറിക്കുന്നതിനെ മുഴുവന്‍ ഒരൊറ്റസമയത്ത് സംവേദിപ്പിക്കാന്‍ ഭാഷക്കുള്ള പരിമിതിയാവണം,അല്ലെങ്കില്‍അതിനെ ഉള്‍കൊള്ളാനുളള കേള്‍വിക്കാരന്റെ അശക്തിയാവണം... ലൈബ്രറിയുടെ മൊനം,
No comments:
Post a Comment