Subscribe And Get Updates About 'PAYYANUR COLLEGE' Everyday

Subscribe using your email address and get blog updates via email

15.3.10

കലാകാരന്മാരുടെ കാമ്പസ്


കലാകാരന്മാരുടെ കാമ്പസ്........പയ്യന്നൂര്‍ കോളേജ്
പയ്യന്നുര്‍ കോളേജില്‍ പ്രാചീനകാലംമുതല്‍ക്ക്‌ തന്നെ ചിത്രകലയും അതിനോടനുബന്ധിച്ചുള്ള മറ്റ് കലാരൂപങ്ങളും അരങ്ങേറിയിരിക്കണം.പക്ഷെ കേവലം Duskന്‍റെ മുകളിലും BlackBoardന്‍റെ മുകളിലും മാത്രം ഒതുങ്ങിയിരുന്ന ഇത്തരം കലകള്‍ ഇന്ന് കാമ്പസിലെ മുക്കിലും മൂലയിലും കാണാം.


 പയ്യനുര്‍ കോളേജില്‍ വരയ്ക്കാന്‍ അറിയാത്തവര്‍ കുറവാണ്...
അവര്‍ എവിടേം വരക്കും....എവിടേം!!
വെള്ളം കുടിക്കുന്ന Coolerന്‍റെ ചുമരെന്നോ മൂത്രപുരയുടെ ചുമരെന്നോഉള്ളവ്യത്യാസമൊന്നുമില്ല....ഇവിടത്തെ കലാകാരന്‍മാരെ സംബദിച്ചിടത്തോളം 'വരയാണ്' പ്രധാനം...


സ്വന്തം പേര് അനശ്വരമാക്കാനാണ് MAINബ്ലോക്കിലെയും P ബ്ലോക്കിലെയും ചുമരുകളിലും മരങ്ങളുടെയും പുറത്തും  കലാമുദ്രകള്‍ പതിക്കുന്നതെങ്കില്‍ ,മൂത്രപുരയിലെ 'ചുമര്‍ ക്യാന്‍വാസ്' ഇത്തരം കലാകാരന്‍മാര്‍ക്ക് പ്രതിഷേധത്തിന്‍റെയും സ്വതന്ത്ര വിമര്‍ശനത്തിന്‍റെയും അടക്കിവച്ച 'വികാര' കുക്ശുകങ്ങളുടെയും മലവെള്ള പാച്ചലാണ്.ഭാഷാപ്രയോഗങ്ങള്‍ അതി ഭീകരമാണ്..


(ചില പ്രത്യേക കാരണങ്ങളാല്‍ സാഹചര്യങ്ങളാല്‍ മൂത്രപുരയിലെ ചിത്രങ്ങള്‍ എന്തയാലും ഇവിടെ കൊടുക്കാന്‍ നിര്‍വാഹമില്ല...ക്ഷമിക്കുക!!)


അധികം ആള്‍സഞ്ചാരമില്ലാത്തതിനാലും മികച്ച കുമ്മായചുമരുകളുളളതിനാലും മൂത്രപുര കലാകാരന്‍മാര്‍ക്ക് പ്രിയപെട്ട ഇടമാകുന്നു,.എങ്കിലും ,Staaf Clubനടുത്തുള്ള മൂത്രപുര ആകര്‍ക്ഷകവും Ciment ചുമരുകളോടുകൂടിയതാണെങ്കിലും മിക്കവാറും എല്ലാ ചുമര്‍ചിത്ര കലാകോരന്‍മാരും ഇവിടം ഇഷ്ട്ടപെടുന്നില്ല.
കാമ്പസില്‍ നടക്കുന്ന കാര്യങ്ങളാണ്‌ ഇവര്‍ വിഷങ്ങളാക്കിയെടുക്കുന്നതെങ്കിലും,പ്രധാനമായും ഇവരിഷ്ട്ടപെടുന്നത്.. ശരീര സൌന്ദര്യ ശാസ്ത്രവും അധ്യാപക വിമര്‍ശനവുമാണ്...ചിത്രൂപതിലാണെങ്കില്‍  ചെഗുവേര,കാമസൂത്ര, എന്നീ മേഖലകള്‍ ഒഴിച്ച് കൂടാനവാതതാണ്.
ഇങ്ങനെയുള്ള എഴുത്തുരൂപങ്ങളെ 'ചുമ്മ'ര്‍ എഴുത്തുകള്‍ എന്ന് വിളിക്കുന്നു.ഇതിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങള്‍ കാഴ്ചക്കാരില്‍ വിവിധ വികാര-ഭാവ-പ്രകടനങ്ങള്‍ ഉണ്ടാക്കുന്നു.കാഴ്ചക്കാരന്‍ പ്രിന്‍സിപ്പാളോ അതോ മറ്റ് അധ്യാപകരോ ആണെങ്കില്‍ പറയണ്ട.കാരണം മറ്റൊന്നുമല്ല,
ഞാന്‍ നേരത്തേ പറഞ്ഞ സാധനം തന്നെ...ഭാഷപ്രയോഗം..!
കലാകാരന്മാര്‍ എവിടെനിന്നുമാകട്ടേ... തളിപറമ്പോ,രാമന്തളിയോ,ആലക്കൊടോ,ചീമേനിയോ,പഴയങ്ങാടിയോ,..കണ്ണുരോ...
എങ്ങുനിന്നായാലും ഭാഷാചാതുരി വ്യത്യാസമില്ലാതെ, തന്മയത്തത്തോടെയുള്ള ഭീകര പ്രയോഗങ്ങള്‍ പ്രയോഗിക്കാന്‍  ഇവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.!
എങ്ങനെയെകിലും ഒരു തട്ടുപൊളിപ്പന്‍ ടീമോ,ഗാന്‍ഗോ(gango) ഉണ്ടാക്കി അതിന്‍റെ പേര് കാമ്പസ്മൊത്തം എഴുതിയും വരച്ചും വെക്കുന്നത്തിലാണ് ചിലര്‍ക്ക് താല്‍പ്പര്യം കൂടുതല്‍.ഞാന്‍ നേരത്തെ പറഞ്ഞ കലാകാരന്‍മാരുടെ ഉപവര്‍ഗത്തില്‍ പെടുന്നവരാണിത്.പെണ്‍കുട്ടികളിലാണ് ഈ കലാവാസന കൂടുതലായും കണ്ട്‌ വരുന്നത്.പ്രണയത്തെകുറിച്ചും  ജീവിതത്തെ കുറിച്ചുമുള്ള കവികളുടെയും മറ്റും quotingsചുമരിലും duskലും എഴുതിവയ്ക്കുന്നതും ഇതേ വര്‍ഗം തന്നയാണ്,.
 
രാഷ്ട്രീയക്കാരന്‍മാരാണ് എടുത്തു പറയേണ്ട വേറൊരു കലാകരവര്‍ഗം...ചിത്രകല,ചുമരെഴുത്ത്,പോസ്റ്റര്‍രചന എന്നിവയാണ് പ്രധാന രംഗങ്ങള്‍.

എത് 'ഏടാമുടു'ക്കിലും ചെന്ന് തന്‍റെ സഘടനയുടെ   കൊടിയും ചിന്ഹവും വരച്ചു വയ്ക്കുനത്തിലാണ് പ്രധാന ശ്രദ്ധ.S.FI ക്കാരിലാണ്. കൂടുതലായും ഈ കാലാ വിശേഷം കണ്ടുവരുന്നത്..
 കാമ്പസില്‍ വല്യ തിരക്കായത് കൊണ്ടാണോ എന്നറിയില്ല K.S.Uകാര്‍ക്ക്  ഇതിലൊന്നും അത്ര ശ്രദ്ധ കാണുന്നില്ല...അവര്‍ക്ക് താല്‍പ്പര്യം FIRSTYEARഅഡ്മിഷന്‍ സമയത്തെ വര്‍ണമനോഹരിതമായ നീല ബാനറിലും ദര്‍ കുപ്പയതിലുമാണ്. 



ക്ലാസുകളില്‍  ഇപ്പോള്‍ വളരെ പ്രചാരതിലുള്ളതും എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അടിമപെടുന്നതുമായ ഒരു പുതിയതരം കലാരൂപമാണ് 'sCRAPPING'.സാഹിത്ത്യ വിഭാഗത്തിലാണ് വരുന്നത്.  ടീച്ചര്‍ ക്ലാസ്സെടുക്കുന്ന സമയത്ത് ചിത്രങ്ങളടങ്ങിയ സന്ദേശങ്ങളും,നിമിഷ കവിതകളും,ക്ലാസ് വിമര്‍ശനങ്ങളും,മിനി-കഥകളും,പൊതുകാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളുമടങ്ങിയ കടലാസ്കഷണതെയാണ് സ്ക്രാപ്പുകള്‍ എന്ന് പറയുന്നത്.
പല DEPARTMENTലും ഇത് പലപേരിലുമായിട്ടാണ് അറിയപെടുന്നത്...'കുറിപ്പ് സമ്പ്രദായം','SPS(SHORT PAPPER SCRIPT), എന്നിങ്ങനെ അറിയപെടുന്നു.

കലാരൂപങ്ങളും കാലാരീതികളും ഇന്യും ഒരു പാടുണ്ട് അത് അടുത്ത പോസ്റ്റിലാകം .
                                                

                                                      







 

-ഒരു എളിയ കലാകാരന്‍ റാവുത്തര്‍.
 (അക്ഷരതെറ്റുകള്‍ ക്ഷമിക്കുക ...മലയാളം ടിപ്പിംഗ് അത്ര വശമില്ല)

1 comment:

  1. കൊള്ളാം... നന്നായിട്ടുണ്ട്....

    ReplyDelete