Subscribe And Get Updates About 'PAYYANUR COLLEGE' Everyday

Subscribe using your email address and get blog updates via email

5.4.10

ഞാന്‍ പോവ്വാണ്........ശരിക്കും"

പ്രിയപ്പെട്ട കൂളര്‍ ,
ഞാന്‍ പോവ്വാണ്,,!!
വെറുതെയെങ്കിലും ഈ യാത്രപറച്ചില്‍ ഉണ്ടാവില്ലെന്ന് കരുതിയതാ..പക്ഷെ ,.സമയമായി...
ഇന്നലെ വൈകുന്നേരം ഞാന്‍ വന്നിരുന്നു,,,ഒറ്റക്കായിരുന്നു,,,
നിന്നെ കാണണമെന്ന് തോനിയില്ല.........ബീകോം ഫസ്റ്റ് ഇയറിലെ പിള്ളേരുണ്ടായിരുന്നു..അവരെന്തോ അന്യഗ്രഹജീവിയെ
കണ്ടപോലെ ഒരു നോട്ടം..സ്റ്റഡി ലീവ് എന്ന സാധനം തന്നനുഗ്രഹിച്  കഴിഞ്ഞാപിന്നെ നമ്മളൊക്കെ പിന്നെ അന്യഗ്രഹ ജീവി തന്നെയാണല്ലോ...
ഇന്നലെ വരെ കാമ്പസിന്‍റെ മുറ്റത്ത്‌ മുണ്ടും മാടികെട്ടി അല്‍പ്പമൊട്ട് അഹങ്കാരതോടെ നെഞ്ഞും വിരിച് നടന്നപോലേ,എല്ലാ  വൈകുന്നെരങ്ങളിലും അവളേം കൂട്ടി നിന്‍റെ മുന്‍പില്‍ വന്നിരുന്നപോലെ..യൂണിയന്‍ റൂമില്‍ കിടന്നുറങ്ങിയ പോലെ ഇനി പറ്റില്ല... ഞാന്‍ ഈ കാമ്പസിന് അന്യനായി തുടങ്ങുന്നു,......നിനക്കും...
ആദ്യായിട്ടല്ല  നീ ഈ യാത്രപറച്ചിലൊക്കെ കേള്‍ക്കുന്നതെന്നറിയാം....എങ്കിലും...,,
"എന്നാ ഞാന്‍ ഇറങ്ങുന്നു.."

"എല്ലാ വൈകുന്നേരങ്ങളിലും നിന്നോട് യാത്ര പറയുന്ന പോലയെല്ലിത്.....ഇപ്പൊ ശരിക്കും പോവ്വാണ്."





Originally posted By MidhunRaj

2 comments:

  1. എല്ലാവരുടെ ഇറങ്ങിപ്പോക്കും ഇങ്ങനൊക്കെതന്നെയാണ്.... മൂന്ന് വര്‍ഷം കറങ്ങിനടന്ന ക്യാമ്പസ് ഒരു അന്യനെപോലെ പിന്നെ കാണേണ്ടിവരുന്ന അവസ്ഥ....

    ReplyDelete
  2. രായപ്പന്‍, നിങ്ങള്‍ പറഞ്ഞത് ശരിയാണ്... വളരെ ശരിയാണ്... പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഇന്ന് കാമ്പസില്‍ കയറിയത് (SFI PAYYANUR AC, Blog Inauguration)... അന്യഗ്രഹ ജീവിതന്നെ എല്ലാവര്‍ക്കും ഞാന്‍! മിഥുന്‍ ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു ;)

    ReplyDelete